മഴ പെയ്യുന്നതിന് ദൈവങ്ങളെ പ്രീതിപെടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (15:04 IST)
മഴ പെയ്യുന്നതിന് ദൈവങ്ങളെ പ്രീതിപെടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിപ്പിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. തവളയെ കെട്ടിയട്ട വടിയും കയ്യില്‍ പിടിപ്പിച്ചായിരുന്നു ആചാരം നടത്തിപ്പിച്ചത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ജില്ലാ അധികാരികളില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
 
ദുരാചാരത്തേ കുറിച്ചുള്ള വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഗ്രാമത്തിലെ ആരും പരാതിപ്പെട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍