മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കൊല്ലം പനയ്ക്കല്‍ത്തൊടി ദേവസ്വത്തിലെ തകില്‍ ജീവനക്കാരനായ ടി.സതീഷ് കുമാറിനെയാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മധ്യമേഖലാ വിജിലന്‍സ് വിഭാഗം പനയ്ക്കല്‍ത്തൊടി ദേവസ്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സതീഷ് കുമാര്‍ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്.തുടര്‍ന്ന് സതീഷ് കുമാറിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു.