ഗുജറാത്തില്‍ മൂന്നൂറോളം ദളിതര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു

ബുധന്‍, 12 ഒക്‌ടോബര്‍ 2016 (19:59 IST)
ഗുജറാത്തില്‍ മൂന്നൂറോളം പേര്‍ ബുദ്ധമതത്തിൽ ചേർന്നു. വിജയദശമി ദിനത്തിൽ ഗുജറാത്തിലെ മൂന്നിടങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് ഇത്രയധികം പേര്‍ മതം മാറിയത്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 90 പേരും ബുദ്ധമതത്തിൽ ചേർന്നതായി റിപ്പോർട്ടുണ്ട്. എല്ലാ വർഷവും വിജയദശമി ദിനത്തിൽ ബുദ്ധമതത്തിലേക്ക് ആളെ ചേർക്കുന്ന ചടങ്ങ് നടക്കാറുണ്ട്.

ഈ പ്രാവശ്യം മതം മാറിയവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് വാര്‍ത്തയ്‌ക്ക് പ്രധാന്യം ലഭിക്കാന്‍ കാരണമായത്.

വെബ്ദുനിയ വായിക്കുക