ഇന്ത്യയുടെ ജിഡിപിയില്‍ വന്‍ ഇടിവ്; രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത് 7.1 ശതമാനം

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (07:15 IST)
2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്.

ജൂണില്‍ അവസാനിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി 8.2 ശതമാനമായിരുന്നു.

സമ്പ‌ദ്‌വളർച്ചയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ് മേഖല ആദ്യപാദത്തിലെ 13.5 ശതമാനത്തിൽ നിന്ന് 7.4 ശതമാനത്തിലേക്കും കാർഷിക മേഖല 5.3 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിലേക്കും വളർച്ചായിടിവ് രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്.

ഫാമിംഗ് സെക്ടറില്‍ 3.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

അതേസമയം ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. ചൈനയുടെ ജിഡിപി വളർച്ച കഴിഞ്ഞപാദത്തിൽ 6.5 ശതമാനമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article