മൂന്നു വര്‍ഷത്തിനുള്ളില്‍ ഗംഗാ നദി മലിനീകരണ വിമുക്തമാകുമെന്ന് കേന്ദ്ര ജലവിഭവശേഷി മന്ത്രി ഉമാഭാരതി. ഈ കാലയളവിനുള്ളില്‍ ഗംഗയുടെ ഒരു അരുവിയെങ്കിലും ഇടതടവില്ലാതെ ഒഴുകുമെന്നും 2015-16 വര്‍ഷത്തെ ജലസംരക്ഷണത്തിനുള്ള വര്‍ഷമായി കണക്കാക്കുമെന്നും ഉമാഭാരതി പറഞ്ഞു.
ഗംഗാ നദി വൃത്തിയാക്കുന്നതിന് ആവശ്യമായ രൂപരേഖകളുമായി വരാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന.
മറ്റ് നദികളെ ലെ ഗംഗാനദിയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല ജനങ്ങളുടെ സഹകരണത്തോടെ ജലസംരക്ഷണവും നടത്താനും ഗവണ്‍മെന്രിന് പദ്ധതിയുണ്ട്. ഇതിനായി സംസ്ഥാന ഗവണ്‍മെന്രുകളുടെയും, എന്‍ജിഒകളുടെയും, യുവജനങ്ങളുടെയും സഹകരണം ആവശ്യമാണ്. ഈ പ്രക്രിയയുടെ ഭാഗമായി ജലജീവികളേയോ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയേയോ തകിടം മറിക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.