ഡല്‍ഹിയില്‍ പതിനാലു വയസുകാരിയെ തോക്കിൻമുനയിൽ നിറുത്തി ക്രൂരമായി കൂട്ടമാനഭംഗത്തിനിരയായി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗിലാണ് പെണ്‍കുട്ടിയെ അയല്‍വാസികളായ അഞ്ചുപേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയത്.
ഇന്നലെ വൈകിട്ടാണു സംഭവം. സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ഒരു വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി മാറിമാറി മാനഭംഗപ്പെടുത്തുകയായിരുന്നു.
മാനഭംഗം മൊബൈൽ കാമറയിൽ പകർത്തുകയും വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ഇവരില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. തുടര്‍ന്ന് അവശയായ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അഞ്ചു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.