യുവതിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തി

Webdunia
ശനി, 20 ജൂണ്‍ 2015 (09:23 IST)
ഹരിയാനയിലെ ഗുര്‍ഗാവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. പശ്ചിമബംഗാള്‍ സ്വദേശിയായ 22 വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയെ ഏഴു പേര്‍ ചേര്‍ന്നാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്. മാര്‍ക്കറ്റിലെത്തിയ യുവതിയെ പ്രതികള്‍ ഗസ്റ്ഹൌസില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

അവശയായ യുവതിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു.