ഉടമസ്ഥനില്ലാത്തതിനാല്‍ ഗണേശോത്സവത്തിന് സംഭാവന നല്‍കിയില്ല; ബേക്കറി ജീവനക്കാര്‍ക്ക് പിരിവുകാരുടെ വക ഏത്തമിടല്‍ ശിക്ഷ

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (11:44 IST)
പ്രാദേശിക ഗണേശ ഉത്സവത്തിന് സംഭാവന നല്‍കാത്ത ബേക്കറി ജീവനക്കാര്‍ക്ക് ഏത്തമിടല്‍ ശിക്ഷ. പുനെയിലെ ബോസാറി ഏരിയയിലെ ബേക്കറി ജീവനക്കാര്‍ക്കാണ് സംഭാവന പിരിക്കാനെത്തിയവര്‍ ഏത്തമിടല്‍ ശിക്ഷ നല്‍കിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് കുറ്റക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ബേക്കറിയിലെ ജീവനക്കാരോട് 151 രൂപ സംഭാവന നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ഉടമസ്ഥന്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ മഹാരാഷ്ട്രക്കാരല്ലാത്ത തൊഴിലാളികള്‍ സംഭാവന നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സംഭാവന പിരിക്കാനെത്തിയവര്‍ തൊഴിലാളികളെ അപമാനിക്കുകയും നിര്‍ബന്ധിച്ച് ഏത്തമിടീപ്പിക്കുകയുമായിരുന്നു.  
 
ബേക്കറി തൊഴിലാളിയായ മുഹമ്മദ് അയൂബ് ഖാന്റെ പരാതിയെ തുടര്‍ന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രകാശ്, ഗണേഷ്, മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Next Article