വാതകപൈപ്പ് ലൈനില്‍ തീപിടിത്തം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍‌ഷന്‍

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (09:15 IST)
ആന്ധ്രാപ്രദേശില്‍ വാതക പൈപ്പ്‌ലൈനില്‍ തീപിടിത്ത സംഭവത്തില്‍  രണ്ടു ഉദ്യോഗസ്ഥരെ  ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ (ഗെയില്‍)​ സസ്പെന്റ്  ചെയ്തു. പ്രാഥമികഘട്ട അന്വേഷണത്തിനു ശേഷമാണ് ഇവരെ സസ്പെന്റ് ചെയ്തത്.പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികളില്‍ ഇവര്‍ അലംഭാവം കാട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തീപിടിത്തം 19 പേരുടെ മരണത്തിനു കാരണമായിരുന്നു. 
 
കിഴക്കന്‍ ഗോദാവരി ജില്ലയിലെ നാഗരം ഗ്രാമത്തില്‍  കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ  അഞ്ചരയ്‌ക്കായിരുന്നു അപകടം. സ്ഫോടനത്തിനു പിന്നാലെ അതിവേഗം തീ പടരുകയായിരുന്നു. ലാന്‍കോ വൈദ്യുതിനിലയത്തിലേക്ക് വാതകം കൊണ്ടുപോകുന്ന പൈപ്പിലാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്തെ വീടുകള്‍ വരെ തകര്‍ന്നിരുന്നു.