കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ ഇന്ധന നികുതിയായി കേന്ദ്രത്തിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ!

ബുധന്‍, 15 ഡിസം‌ബര്‍ 2021 (11:07 IST)
പെട്രോള്‍, ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതിൽ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വർഷമാണ് (2020-21). ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഈ കണക്ക്.
 
പെട്രോളിന്റെ എക്‌സൈസ് തീരുവ 2018 ഒക്ടോബറില്‍ ലിറ്ററിന് 19.48 രൂപയില്‍ നിന്ന് 27.90 രൂപയായും ഡീസലിന് രൂപയില്‍ നിന്ന് 21.80 രൂപയായും ഉയർത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി രണ്ട് വരെ എക്‌സൈസ് ഡ്യൂട്ടിയിലും പലതവണ മാറ്റം വരുത്തി. പെട്രോൾ വില 100 കടന്നതോടെ ദീപാവലിയുടെ തലേദിവസമായിരുന്നു സർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചത്.
 
ഇതോടെ പെട്രോളിന് തീരുവ ലിറ്ററിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമായി തീരുവ കുറഞ്ഞു. കേന്ദ്രത്തിന്റെ മാതൃകയില്‍ പല സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചെങ്കിലും കേരളം നികുതി കുറയ്ക്കാൻ തയ്യാറായില്ല.
 
കേന്ദ്ര എക്‌സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രത്തിലേക്ക് ഒരോ വര്‍ഷവുമെത്തിയ തുക ഇങ്ങനെ.
 
2018-19 സാമ്പത്തിക വർഷം 2,10,282 കോടി
2019-20 സാമ്പത്തിക വർഷം 2,19,750 കോടി
2020-21 സാമ്പത്തിക വർഷം 3,71,908 കോടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍