ഇലക്‌ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം: പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കില്ല

വ്യാഴം, 25 നവം‌ബര്‍ 2021 (17:44 IST)
വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെങ്കിലും പെട്രോള്‍, ഡീസൽ വണ്ടികൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി.എഥനോള്‍, ബയോ-എല്‍.എന്‍.ജി., ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഒരു വെര്‍ച്വല്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു.
 
2030-ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായി നിരോധിക്കാനാണ് പല രാജ്യങ്ങളുടേയും തീരുമാനം. എന്നാല്‍, ഇന്ത്യ ഇത്തരത്തിൽ ആലോചിക്കുന്നില്ല. പകരം വൈദ്യുതി വാഹനങ്ങളെയും മറ്റ് ഇന്ധനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാഹനങ്ങളുടെയും നിർമാണത്തെ പ്രോത്സാഹിപ്പിക്കും.
 
അതേസമയം സര്‍ക്കാര്‍ വാഹനങ്ങളെല്ലാം വൈദ്യുതിയിലേക്ക് മാറാന്‍ നിര്‍ദേശിച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചു.കേന്ദ്ര ഊര്‍ജ പുനരുപയോഗ വകുപ്പ് മന്ത്രി രാജ് കുമാര്‍ സിങ്ങാണ് ഇതുസംബന്ധിച്ച് കത്തയച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍