ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ഉത്തർപ്രദേശ് പൊലീസ് ചോദ്യം ചെയ്‌തേക്കും. 3,700 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ നടപടി. സാമൂഹിക മാധ്യമങ്ങളിൽ ലൈക്കുകൾക്ക് പണം നൽകുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് സണ്ണിക്കെതിരെയുള്ള ആരോപണം.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കേസിലെ പ്രധാനപ്രതിയായ അനുഭവ് മിത്തൽ സംഘടിപ്പിച്ച ഇകൊമേഴ്‌സ്യല്‍ പോർട്ടലിന്‍റെ ലോഞ്ചിംഗ് ചടങ്ങിൽ സണ്ണിയും പങ്കെടുത്തിരുന്നു. ഈ ചടങ്ങിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.
സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പോസ്‌റ്റുകള്‍ക്ക് നൽകുന്ന ലൈക്കുകൾക്ക് ഓരോന്നിനും അഞ്ചു രൂപ വീതം നൽകുമെന്ന് വിശ്വസിപ്പിച്ച് മിത്തൽ 6.50 ലക്ഷം നിക്ഷേപകരിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. ഈ തട്ടിപ്പില്‍ സണ്ണിക്കും പങ്കുണ്ടെന്നും പണത്തിന്റെ ഓഹരി ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മിത്തലുമായി സണ്ണി ലിയോണിനുള്ള ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്.