ഡല്‍ഹിയില്‍ മുന്‍ എം എല്‍ എ വെടിയേറ്റു മരിച്ചു

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2015 (12:41 IST)
ഡല്‍ഹിയില്‍ മുന്‍ നിയമസഭാംഗം വെടിയേറ്റു മരിച്ചു. മുന്‍ നാഷണല്‍ ലോക്ദള്‍ എംഎല്‍എയായിരുന്ന ഭാരത് സിംഗ് (38) ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗഡ് പ്രദേശത്ത്  ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്.
 
ഒരു മത ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ സിംഗിനും അനുയായികള്‍ക്കും നേരെ പത്തു പേരടങ്ങിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഭരത് സിംഗിന്റെ തലയിലാണ് വെടിയേറ്റത്. സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 
വെടിയേറ്റ സിംഗിനെ രണ്ട് അനുയായികളുടെയും നില ഗുരുതരമാണ്. 2012ലും ഭരത് സിംഗിന് നേരെ വധശ്രമമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ്‌ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.