ഭക്ഷ്യവിഷബാധ: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (18:44 IST)
ത്രിപുരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസന്ധി ദേബരാമ എന്ന 55 വയസുകാരിയും അവരുടെ രണ്ടു പേരക്കുട്ടികളുമായ സൃസ്തി ദാസ് (7), മാക്സി ദാസ് (9) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ഇവരുടെ വീട്ടില്‍ പാകം ചെയ്ത ഉരുളക്കിഴങ്ങു കഴിച്ചതോടെയാണ് അഞ്ചു പേര്‍ക്കും ക്ഷീണം ഉണ്ടായത്.   ഛര്‍ദ്ദിയും വയറിളക്കവും തളര്‍ച്ചയും അനുഭവപ്പെട്ട ഇവരെ പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളും മുത്തശ്ശിയും മരിക്കുകയായിരുന്നു. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു.