ഭക്ഷണത്തില്‍ പാറ്റ; ഐആര്‍സിടിസിക്ക് പിഴ

Webdunia
ഞായര്‍, 3 ഓഗസ്റ്റ് 2014 (16:04 IST)
ട്രെയിനില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്‌തതിന് ഐആര്‍സിടിസി ഉള്‍പ്പെടെ ഭക്ഷണവിതരണത്തിന് കരാറെടുത്ത ഒമ്പത് കമ്പനികള്‍ക്കെതിരെ റെയില്‍വെ പിഴ ചുമത്തി. ഇവരില്‍ നിന്നായി 11ലക്ഷത്തി അമ്പതിനായിരം രൂപയാണ് റെയില്‍വെ പിഴയീടാക്കിയത്.

കൊല്‍ക്കത്ത രാജധാനി എക്‌സ്‌പ്രസില്‍ വിതരണം ചെയ്‌ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐആര്‍സിടിസിയില്‍ നിന്ന് റെയില്‍വേ ഒരു ലക്ഷം പിഴയീടാക്കിയത്. പരിശോധനയില്‍ 13 ട്രെയിനുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്യുന്നതായി കണ്ടെത്തി. ഇത്തരം പരിശോധനകള്‍ തുടരുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.