ഉത്തര്‍പ്രദേശിലെ ബറോലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ വെന്തുമരിച്ചു. ഇന്നു പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംബഭവമുണ്ടായത്. അപകടസമയത്ത് കുട്ടികളുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മ്രതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ശലോനി (17), സഞ്ജന (15), ഭുരി (10),ദുര്‍ഗ്ഗ(8), എന്നീ സഹോദരിമാരും ഇവരുടെ ബന്ധുക്കളായ മഹിമ (9), ദേബു (7) എന്നീ കുട്ടികളുമാണ് മരിച്ചത്.
കിലാ ചാവ്‌നി ഗ്രാമത്തിലെ കാളിദാം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. കുട്ടികളുടെ മാതാപിതാക്കളായ രാജുകശ്യപും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്. ഇവര്‍ സമീപത്തെ ഗ്രാമത്തില്‍ വിവാഹത്തിന് പോയതിനാല്‍ വീട്ടില്‍ മുതിര്‍ന്നവര്‍ ആരും ഉണ്ടായിരുന്നില്ല.
കുട്ടികള്‍ ഉറങ്ങുന്നതിന് മുമ്പ് രാത്രിയില്‍ കത്തിച്ചുവച്ച മെഴുകി തിരി കെടുത്താന്‍ മറന്നു പോയതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. സംഭവസമയം കുട്ടികളെ രക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണത്തില്‍ രക്ഷാപ്രവര്‍ത്തനം തടസമാകുകയായിരുന്നു. കൂടുതല്‍ ആളുകളെത്തി വാതില്‍ തുറന്ന് അകത്തു കയറിയിരുന്നുവെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു.