ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Webdunia
ശനി, 20 ഡിസം‌ബര്‍ 2014 (08:43 IST)
ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 213 സ്ഥാനാര്‍ഥികളാണ് അഞ്ചാംഘട്ടത്തില്‍ കശ്മീരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അവസാനഘട്ടത്തില്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരും ജനവിധി തേടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡി അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇവിടെ പ്രചരണത്തിനെത്തിയിരുന്നു. കാശ്മീരില്‍ കടുത്തതണുപ്പിനെത്തുടര്‍ന്ന് തുടക്കത്തില്‍ പോളിംഗ് ശതമാനത്തില്‍ മന്ദഗതിയിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പോളിംഗ് പുരോഗമിക്കുന്നതോടെ കഴിഞ്ഞ നാലുഘട്ടങ്ങളിലേയും പോലെ മികച്ച പോളിംഗാണ് പ്രതീക്ഷിക്കുന്നത്. തീവ്രവാദി ഭീഷണിയെത്തുടര്‍ന്ന് വോട്ടെടുപ്പിന് കടുത്ത സുരക്ഷയാണ് ജമ്മുകാശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.

ജാര്‍ഖണ്ഡില്‍ 6 നിയമസഭാ മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ് നടക്കുന്നത്.ഇവിടെ 208 പേരാണ് ജനവിധി തേടുന്നത്. മത്സരിക്കുന്ന പ്രമുഖരില്‍ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറനുമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.