‘ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടി’; ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട പ്രചരിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍

Webdunia
ശനി, 18 നവം‌ബര്‍ 2017 (11:38 IST)
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയായിരുന്നു ബാങ്ക് വിളി പശ്ചാത്തലത്തില്‍ പേടിയോടെ നടന്നുപോകുന്ന പെണ്‍കുട്ടിയുടെത്. ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ വീഡിയോയ്‌ക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ് പാര്‍മര്‍ രംഗത്തെത്തിയിരിക്കുകയാണ്.
 
ഗുജറാത്തിലെ വോട്ടുകള്‍ ധ്രുവീകരിക്കാനും മുസ്‌ലിം വിദ്വേഷം പരത്താനും ലക്ഷ്യമിട്ടുളളതാണ് ഈ വീഡിയോയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഗോവിന്ദ് പാര്‍മര്‍ ഈ വീഡിയോയ്‌ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെയും ഗുജറാത്ത് പൊലീസിനെയും സമീപിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article