പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹിസ്‌ബുള്‍ മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദീന്റെ മകന് ഫറൂഖ് അബ്‌ദുള്ള മെഡിക്കല്‍ സീറ്റ് നല്കിയെന്ന് വെളിപ്പെടുത്തല്‍. റോ മുന്‍ മേധാവി എ എസ് ദുലത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കശ്മീർ: ദി വാജ്പേയി ഇയേഴ്സ്’ എന്ന പുസ്തകം പുറത്തു വരുന്നതിനു മുന്നോടിയായി ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു റോ മുന്‍ മേധാവിയുടെ വെളിപ്പെടുത്തല്‍. ഫറൂഖ് അബ്‌ദുള്ള മുഖ്യമന്ത്രിയായിരുന്ന 1996 - 2002 കാലഘട്ടത്തിലായിരുന്നു ശ്രീനഗറിലെ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ സലാഹുദീന്റെ മകന് കശ്‌മീര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്.
കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് സമയോചിതമായി ഇടപെട്ടില്ലെന്നും അവസരം പാഴാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിസംബര്‍ 24 ന് അമൃത്‌സറില്‍ വിമാനം ഉണ്ടായിരുന്ന സമയത്ത് കൃത്യമായി ഇടപെടുന്നതില്‍ പരാജയപ്പെട്ടു. അന്ന് ഡല്‍ഹിയിലോ പഞ്ചാബിലോ ഉണ്ടായിരുന്ന ആര്‍ക്കും അവരെ പിടികൂടണമെന്ന വാശിയില്ലായിരുന്നുവെന്നും ദുലത് പറഞ്ഞു.