കര്‍ഷകസമരവുമായി ബന്ധപ്പെട്ട വീഡിയോകളും പാട്ടുകളും നീക്കം ചെയ്ത് യൂട്യൂബ്

ശ്രീനു എസ്

ബുധന്‍, 10 ഫെബ്രുവരി 2021 (20:14 IST)
സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് കര്‍ഷകസമരവുമായി ബന്ധപ്പെട്ട വീഡിയോകളും പാട്ടുകളും യൂട്യൂബ് നീക്കം ചെയ്തു. കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവിന് പിന്നാലെയാണ് സമരവുമായി ബന്ധപ്പെട്ട വീഡിയോകളും പാട്ടുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ യൂട്യൂബിനോട് ആവശ്യപ്പെട്ടത്. 
 
സമരവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പാട്ടുകളും വീഡിയോകളുമാണ് യൂട്യൂബില്‍ പ്രചരിക്കുന്നത് ഇതില്‍ 60 ലക്ഷം പേര്‍ കണ്ട വീഡിയോകളും ഉണ്ട്. ഇവയൊക്കെ നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍