മരിച്ച് 3 ദിവസം കഴിഞ്ഞിട്ടും ദഹിപ്പിച്ചില്ല, മകളുടെ മൃതദേഹത്തിന് മുന്നിൽ ഇരുന്ന് ആ അമ്മയും മകനും ഭക്ഷണം കഴിച്ചു!

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (15:25 IST)
ആന്ധ്രാപ്രദേശിൽ സ്ത്രീയുടെ മൃതദേഹം വീട്ടുകാർ മൂന്നു ദിവസത്തേക്ക് സൂക്ഷിച്ചുവെച്ചു. 41 വയസ്സ് പ്രായമുള്ള അരുണയെന്ന സ്ത്രീയുടെ മൃതദേഹമാണ് വീട്ടുകാർ സൂക്ഷിച്ചത്. അന്ധവിശ്വാസമാണിവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മരിച്ചെങ്കിലും ദൈവം വീണ്ടും ജീവൻ നൽകുമെന്ന് കരുതിയാണിവർ ഇങ്ങനെ ചെയ്തത്രേ. 
 
അരുണയുടെ ശരീരത്തിൽ നിന്നും അഴുക്കുകൾ പുറത്തേക്ക് വമിച്ചിട്ടും വീട്ടുകാർ അവരുടെ ജോലിയിൽ തന്നെ തുടരുകയായിരുന്നു കഴിഞ്ഞ മുന്ന് ദിവസവും. സ്ത്രീയുടെ അമ്മയും സഹോദരനും അവരുടെ ദൈനംദിന ചുമതലകൾക്കായി പോയി. അയൽവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് കാണുന്നത് സ്ത്രീയുടെ ശവശരീരത്തിന് മുന്നിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ബന്ധുക്കളെയാണ്.
 
അരുണയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരണശേഷം ശരീരം ദഹിപ്പിക്കുന്നതിന് പകരം വീട്ടുകാർ സൂക്ഷിക്കുകയാണ് ചെയ്ത്ത്. അന്വേഷിച്ചെത്തിയ പൊലീസിനോട് അരുണ ഉറങ്ങുകയാണെന്നാണ് സഹോദരൻ പറഞ്ഞത്.  
 
പോസ്റ്റ്മോർട്ടത്തിനായി അരുണയുടെ മൃതദേഹം അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു. അമ്മയ്ക്കും സഹോദരനും മാനസിക പ്രശ്നങ്ങൾ ഉള്ളവരാണെന്ന് പൊലീസ് സംശയിക്കുന്നു. അരുണ എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article