ഒഡീഷയിലെ 25 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ്; ടെസ്റ്റ് നടത്താനുപയോഗിച്ച കിറ്റിലെ അപാകതയെന്ന് അധികൃതര്‍

ശ്രീനു എസ്
ബുധന്‍, 3 മാര്‍ച്ച് 2021 (16:39 IST)
ഒഡീഷയിലെ 25 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് ടെസ്റ്റ് നടത്താനുപയോഗിച്ച കിറ്റിലെ അപാകതയെന്ന് അധികൃതര്‍. ഒഡിഷയിലെ വീര്‍ സുരേന്ദ്രസായ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ 25 വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ ആര്‍ ടി പിസിആര്‍ പരിശോധനയില്‍ ഇവര്‍ക്ക് നെഗറ്റീവ്  ആവുകയായിരുന്നു. ആദ്യം നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റിലാണ് ഫലം പോസിറ്റീവ് ആയത്. 
 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയ കിറ്റിലെ പിശകാണെന്ന് മനസ്സിലായത്. പിശകുവന്ന കിറ്റുകള്‍ ഉടനെ തന്നെ പിന്‍വലിച്ചുവെന്നും ഇത്രയും പേര്‍ക്ക് കോവിഡ് പോസിറ്റിവ് ആയതിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്‍് സോണ്‍ പിന്‍വലിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article