കേന്ദ്രത്തിനോട് വിയോജിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല: സുപ്രീം കോടതി

Webdunia
ബുധന്‍, 3 മാര്‍ച്ച് 2021 (16:31 IST)
കേന്ദ്രത്തിൽ അധികാരത്തിലുള്ള സർക്കാരിൽ നിന്നും ഭിന്നമായ അഭിപ്രായമുള്ളത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി.ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയ്‌ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കവേയാണ് കോടതിയുടെ പരാമർശം,ഹർജി സുപ്രീം കോടതി തള്ളി.
 
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ ഫാറൂഖ് അബ്‌ദുള്ള നടത്തിയ അഭിപ്രായത്തിനെതിരെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. ഫാറൂഖ് അബ്‌ദുള്ള ചൈനയുടെയും പാകിസ്‌താനിന്റെയും സഹായം തേടിയതായും ഹർജിയിൽ ആരോപണമുണ്ട്. എന്നാൽ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article