പെട്രോളിന്റേയും, ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
പെട്രോളിന് ലിറ്ററിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് കൂട്ടിയത്. വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
സാമ്പത്തിക ബാധ്യത എളുപ്പം മറികടക്കാനായാണ് നടപടി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. എണ്ണവില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‍ന്ന നിലയിലെത്തിയ അവസരത്തിലാണ് തീരുവ ഉയര്‍ത്താനുള്ള തീരുമാനം.