ബന്ധുനിയമന വിവാദത്തിൽ വ്യവസായമന്ത്രി ഇപി ജയരാജനെ തള്ളി കേന്ദ്ര നേതൃത്വവും രംഗത്ത്. ജയരാജനെതിരെ നടപടിയെടുക്കേണ്ടത് വിജിലൻസും സർക്കാരുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബന്ധുനിയമന വിവാദത്തിൽ ജയരാജനെതിരെ വിജിലൻസ് ത്വരിത പരിശോധനക്ക് ഉത്തരവായി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് ഉത്തരവിട്ടത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് കേസ് അന്വേഷിക്കാനുള്ള ചുമതല.