യാത്രക്കാരിയോട് മോശമായി പെരുമാറിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (19:45 IST)
യാത്രക്കാരിയെ ശല്യം ചെയ്ത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 18നാണ് സംഭവം. ഹോങ്കോങ്ങിലേക്ക് പോകാനെത്തിയ യുവതിയോട് ഇമിഗ്രേഷന്‍ നടപടികള്‍ക്കിടെ അശ്ലീലം സംസാരിക്കുകയും പിന്നീട് പുറകെ നടന്നും ശല്യം ചെയ്തുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. 
 
ഭര്‍ത്താവില്ലാത്ത സമയത്ത് മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമോ എന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചതായി യുവതി പറയുന്നു. ഇതുകൂടാതെ രണ്ടു കുട്ടികളുള്ള യുവതിയോട് മൂന്നാമത്തെ കുട്ടിയെ താന്‍ നല്‍കട്ടെയെന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍തൃപിതാവ് ഇമിഗ്രേഷന്‍ ബ്യൂറോയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.