അത്യാവശ്യമാണോ? 112ലേക്ക് വിളിക്കൂ, വേറെ വഴിയില്ല...!

Webdunia
ചൊവ്വ, 7 ഏപ്രില്‍ 2015 (18:57 IST)
അടിയന്തര ഘട്ടങ്ങളില്‍ രാജ്യത്ത് പൊലീസ്, ആംബുലന്‍സ് സേവനങ്ങള്‍ക്കായി വിളിക്കേണ്ട നമ്പരുകളുടെ എണ്ണം നാലാണ്. 100, 101, 102, 108 എന്നിങ്ങനെ. ഇതില്‍ 100 പൊലീസ്, 102 ആംബുലന്‍സ്, അഗ്നിശമന സേനയ്ക്ക് 101 എന്നിങ്ങനെയാണ് ഉപയോഗിക്കുക. എന്നാല്‍ ഇനി അത്യാവശ്യ ഘട്ടങ്ങളില്‍ സേവനം ആവശ്യപ്പെട്ട് വിളിക്കാന്‍ ഈ നമ്പരുകള്‍ എല്ലാം ഓര്‍ത്തിരിക്കേണ്ടതില്ല. പകരം 112 എന്ന നമ്പര്‍ മാത്രം ഓര്‍ത്തിരുന്നാല്‍ മതി.

ഇന്ത്യയുടെ എമര്‍ജന്‍സി നമ്പരായി 112നേയാണ് ടെലികോ റെഗുലേറ്ററി അതോറട്ടറി നിശ്ചയിച്ചിരിക്കുന്നത്. ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈല്‍ നമ്പറില്‍ നിന്നോ 112 എന്ന നമ്പറിലേക്കു വിളിക്കാം. മുമ്പ് ഉപയോഗിച്ചിരുന്ന നമ്പര്‍ നമ്പരുകള്‍ സെക്കന്‍ഡറി നമ്പരുകളായി തുടരും. ഇവയില്‍ വിളിച്ചാലും അത് 112ലേക്കാവും പോവുക. എന്നാല്‍ സെക്കന്‍ഡറി നമ്പരുകള്‍ കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ നിര്‍ത്തലാക്കും.

ഔട്ട്ഗോയിങ് കോളുകള്‍ സൌകര്യമില്ലാത്ത ഫോണുകളില്‍ നിന്നും സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച സിമ്മുകളില്‍ നിന്നും 112ലേക്കു വിളിക്കാം.യൂറോപ്യന്‍ യൂണിയന്‍, റഷ്യ, തുര്‍ക്കി, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളും 112 എന്ന നമ്പരാണ് ഉപയോഗിക്കുന്നത്. വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ 911 എന്ന നമ്പരാണ് ഉപയോഗിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.