ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രം ഉടന്‍ അനുമതി നല്‍കും; ഉപാധികള്‍ മുന്നോട്ട് വച്ച് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 മാര്‍ച്ച് 2025 (09:21 IST)
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രം ഉടന്‍ അനുമതി നല്‍കും. നിലവില്‍ എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളുമായി സ്റ്റാര്‍ ലിങ്ക് നടത്തിയ കരാറുകളുടെ അടിസ്ഥാനത്തിലാവും അനുമതി നല്‍കുക. ഇന്ത്യയില്‍ കണ്‍ട്രോള്‍ സെന്റര്‍ വേണമെന്ന ഉപാധി സ്റ്റാര്‍ലിങ്കിനു മുന്നില്‍ സര്‍ക്കാര്‍ വച്ചിട്ടുണ്ട്. ആവശ്യ ഘട്ടങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ സൗകര്യം വേണം. സുരക്ഷ കാരണങ്ങളാല്‍ ടെലഫോണ്‍ ചോര്‍ത്തുന്നതിന് സംവിധാനം ഉണ്ടാവണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ ശക്തമായി എതിര്‍ത്ത കമ്പനികളാണ് ജിയോയും എയര്‍ടെല്ലും. എന്നാല്‍ പെട്ടെന്ന് ഈ രണ്ടു കമ്പനികള്‍ സ്റ്റാര്‍ ലിങ്കുമായി കരാര്‍ ഉണ്ടാക്കിയതിന് പിന്നില്‍ ചില പ്രത്യേകത താല്പര്യങ്ങള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. ട്രംപ് നികുതി ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അമേരിക്കയെ പ്രീതിപ്പെടുത്താനുള്ള മോദിയുടെ തന്ത്രമാണ് ഇതൊന്നും കരാറിന് പിന്നില്‍ പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍