ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ആറും ഇന്ത്യയില്‍; ഏറ്റവും മലിനമായ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 മാര്‍ച്ച് 2025 (14:06 IST)
ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ആറും ഇന്ത്യയില്‍. കൂടാതെ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണവും ഇന്ത്യയിലാണ്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച 2024ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം നഗരം ഡല്‍ഹിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഏറ്റവും മലിനമായ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് അസമിലെ ബൈര്‍ണിഹത്താണ്. ഡല്‍ഹി, മുള്ളന്‍പൂര്‍, ഫരീദാബാദ്, ലോണി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഹനുമാന്‍ ഗട്ട്, നോയിഡ, ന്യൂഡല്‍ഹി എന്നിവയാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍.
 
റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ഇത് 13 സ്ഥാനമായിരുന്നു. ഇന്ത്യയിലെ വായു മലിനീകരണം ഗുരുതരമായ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍