എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 മാര്‍ച്ച് 2025 (14:50 IST)
എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു. കഴിഞ്ഞ ദിവസമാണ് ഭാരതീയ എയര്‍ടെല്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടതായി അറിയിച്ചത്. പിന്നാലെയാണ് ജിയോയും കരാറില്‍ എത്തിയത്. കരാറിലൂടെ ഇന്ത്യയിലെ ഗ്രാമീണമേഖലകളിലുള്‍പ്പെടെ മികച്ച ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കാന്‍ സഹായിക്കുമെന്ന് ജിയോ അവകാശപ്പെട്ടു. 
 
സ്റ്റാര്‍ ലിങ്കിന് അംഗീകാരം ലഭിച്ചാല്‍ ജിയോ തങ്ങളുടെ റീടൈല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ ലിങ്ക് സൊല്യൂഷനുകള്‍ ലഭ്യമാക്കും. അതേസമയം ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സ്‌പേസ് എക്‌സ്പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗെയില്‍ ഷോര്‍ട്ട് വെല്‍ പറഞ്ഞു. ഇന്ത്യയുടെ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതില്‍ ജിയോയുടെ പങ്കിനെ തങ്ങള്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍