ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 11 മാര്‍ച്ച് 2025 (10:21 IST)
ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നുവെന്ന് റിപ്പോര്‍ട്ട് 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ടെസ്ല, സ്‌പേസ് എക്‌സ്, എക്‌സ് എന്നീ കമ്പനികളുടെ സി ഇ ഒ ആണ് മസ്‌ക്. കൂടാതെ അമേരിക്കന്‍ ഗവണ്‍മെന്റ് ഉപദേശക സമിതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ 25ശതമാനത്തോളം ഇടിവുണ്ടായെന്നാണ്. 330 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി.
 
മസ്‌കിന്റെ രാഷ്ട്രീയ ഇടപെടലുകളാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. കൂടാതെ ടെസ്ലയുടെ ഓഹരി വിലയില്‍ ഇടിവും സംഭവിച്ചു. ഇലോണ്‍ മസ്‌കിന്റെ ആസ്തിക്ക് പിന്നിലെ പ്രധാനകാരണം സ്‌പെയ്‌സ് സെക്‌സിലെ വരുമാനമാണ്. കമ്പനിയുടെ ഏകദേശം 42% ഓഹരികളും അദ്ദേഹത്തിന്റെ പേരിലാണ്.
 
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കമ്പനിയുടെ മൂല്യം 350 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇതില്‍ നിന്നുള്ള മസ്‌കിന്റെ വരുമാനം 136 ബില്യണ്‍ ഡോളറാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍