പട്ടം പറത്തുന്നതിനിടെയില്‍ മൂന്ന് കുട്ടികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു

Webdunia
വെള്ളി, 2 ജനുവരി 2015 (19:27 IST)
വീടിന് മുകളിൽ നിന്നും പട്ടം പറത്തുന്നതിനിടെ മൂന്ന് കുട്ടികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ രാവിഹരഗോപാൽ നഗറിലെ എൻ യേശു ബാബു (11), സഹോദരൻ ജോൺ രാജു (9), ഇവരുടെ സുഹൃത്തായ സുരേഷ് (12) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് വീടിന് മുകളിൽ നിന്നും പട്ടം പറത്തുകയായിരുന്ന കുട്ടികള്‍. ഈ സമയം പട്ടം സമീപത്ത് കൂടി കടന്നു പോകുന്ന ഇലവന്‍ കെവി ട്രാൻസ്ഫോർമറുകളെ ബന്ധിപ്പിക്കുന്ന വൈദ്യുത കമ്പിയില്‍ കുടുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരിൽ ഒരാൾ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് വൈദ്യുത കമ്പിയില്‍ നിന്നും പട്ടം എടുക്കാന്‍ ശ്രമിക്കുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.

പേടിച്ചു പോയ മറ്റ് രണ്ടു പേര്‍ കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ ഷോക്കേല്‍ക്കുകയുമായിരുന്നു. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച കുട്ടികൾ സ്കൂൾ പഠനം ഇടയ്ക്ക് വച്ച് നിർത്തിയവരാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.