വിവാദ പ്രസംഗം: ഗഡ്കരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Webdunia
ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (10:47 IST)
കൊങ്കണിലെ സാവന്ത് വാഡിയില്‍ തെരഞ്ഞടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നോട്ടീസയച്ചു. വിശദീകരണം നല്‍കാത്ത പക്ഷം കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 
 
കൈക്കൂലി വാങ്ങി ബിജെപിക്ക് അനുകൂലമായി വാര്‍ത്ത സൃഷ്ടിക്കുക എന്ന ഉദ്ദേശമാണ് പ്രസംഗത്തിനുള്ളത് എന്ന പരാതിയുമായി ചില പ്രമുഖ പത്രങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 
 
അടുത്ത ദിവസങ്ങളില്‍ നിങ്ങളെ തേടിയെത്തുന്ന സമ്പദ് ദേവതയെ നിഷേധിക്കരുത്. റിപ്പോര്‍ട്ടര്‍മാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും ദിനപത്രങ്ങള്‍ക്കും അവയുടെ ഉടമകള്‍ക്കും പ്രത്യേക പാക്കേജുകളുണ്ട്" എന്നായിരുന്നു ഗഡ്കരിയുടെ വാഗ്ദാനം. ഇതിന് വിശദീകരണം ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.