ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലായി നടത്താന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. അഞ്ച് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. നവംബര്‍ 25 ന് ആരംഭിച്ച് ഡിസംബര്‍ 20 ന് അവസാനിക്കുന്ന തരത്തിലാണ് രണ്ടു സംസ്ഥാനങ്ങളിലും പോളിംഗ് നടക്കുക.
നവംബര്‍ 25 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടം ഡിസംബര്‍ രണ്ടിന് നടക്കും. മൂന്നാം ഘട്ടം ഡിസംബര്‍ ഒന്‍പതിനും, നാലാംഘട്ടം ഡിസംബര്‍ പതിനാറിനും അഞ്ചാം ഘട്ടം ഡിസംബര്‍ ഇരുപതിനും നടക്കും. ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്ന കശ്മീരില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ജമ്മുവിൽ ജനുവരി 19നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്, ജാർഖണ്ഡിൽ ജനുവരി മൂന്നിനും. ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇതോടൊപ്പം ഡൽഹി നിയമസഭയിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടക്കും.