മൃഗശാലയിലെ സിംഹങ്ങളില്‍ കോവിഡ്; ആശങ്ക

Webdunia
ചൊവ്വ, 4 മെയ് 2021 (16:11 IST)
എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് ആദ്യമായാണ് മൃഗങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് ഇവരില്‍ നടത്തിയത്. മൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ കൂടുതല്‍ വിദഗ്ധ ടെസ്റ്റിന് വിധേയമാക്കും. സിസിഎംബി ടെസ്റ്റ് ഫലം വന്നാലേ മനുഷ്യരില്‍ നിന്നാണോ ഈ വൈറസ് മൃഗങ്ങളിലേക്ക് എത്തിയതെന്ന് അറിയാന്‍ സാധിക്കൂ. സിംഹങ്ങളെ സിടി സ്‌കാനിന് വിധേയമാക്കും. ഇവയുടെ ശ്വാസകോശത്തെ കൊറോണ വൈറസ് സാരമായി ബാധിച്ചിട്ടുണ്ടോ എന്നറിയാനാണ് ഇത്. ചെറിയ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് സിംഹങ്ങളില്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article