കോവിഡ് മുക്തി നേടിയവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ക്ക് ഈ ആരോഗ്യപ്രശ്‌നങ്ങളുണ്ടോ? ഉടന്‍ വൈദ്യസഹായം തേടുക

വെള്ളി, 30 ഏപ്രില്‍ 2021 (15:54 IST)
കോവിഡ് മുക്തി നേടിയ ശേഷവും നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനെ ഗൗരവമായി എടുക്കണം. കോവിഡ് നെഗറ്റീവ് ആയ ശേഷവും ചിലര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളാണ് കോവിഡ് കൂടുതല്‍ ഉണ്ടാക്കുക. എന്നാല്‍, മറ്റ് അസ്വസ്ഥതകളും കോവിഡ് മൂലം ഉണ്ടായേക്കാം. രോഗത്തില്‍ നിന്നു മുക്തി നേടിയ ശേഷവും ഈ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ സാധ്യതയുണ്ട്. 
 
ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ പ്രത്യേകം നിരീക്ഷിക്കണം. കോവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം നെഞ്ചുവേദന തോന്നുകയോ മറ്റ് എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടേണ്ടതാണ്. കോവിഡില്‍ നിന്ന് മുക്തി നേടിയാലും പിന്നീട് കുറേ നാളത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. 

Must Read: കോവിഡ് രോഗികളുടെയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും ശ്രദ്ധയ്ക്ക്; ഒഴിവാക്കരുത് വെള്ളവും ആഹാരവും
 
കോവിഡ് 19 ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു. ഓക്‌സിജന്‍ ലെവല്‍ കുറയുന്നത് ഹൃദയത്തിനു സമ്മര്‍ദമുണ്ടാക്കും. ഹൃദയപേശികളെ ദുര്‍ബലമാക്കും. ഹൃദയസ്തംഭനത്തിലേക്ക് വരെ ഇത് നയിച്ചേക്കാം. 
 
ഹൃദയത്തിന്റെ ആരോഗ്യം മോശമായാല്‍ അടിയന്തരമായി വൈദ്യസഹായം തേടേണ്ടതാണ്. നെഞ്ചില്‍ അസ്വസ്ഥത തോന്നുക, കൈകള്‍ ഉയര്‍ത്തുമ്പോഴും താഴ്ത്തുമ്പോഴും വേദന, അകാരണമായി ശരീരം വിയര്‍ക്കുക, ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്, ശാരീരികമായി ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ നല്ല ക്ഷീണം തോന്നുക, എപ്പോഴും ഉറങ്ങാന്‍ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് നെഗറ്റീവ് ആയ ശേഷവും നിങ്ങളില്‍ പ്രകടമാണെങ്കില്‍ ഉടനെ മെഡിക്കല്‍ ചെക്കപ്പിനു വിധേയമാകണം. ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെയെന്ന് അറിയാന്‍ പ്രത്യേക ചെക്കപ്പുകള്‍ നടത്തിനോക്കേണ്ടതാണ്. 

Must Read: കോവിഡിനെ തുരത്താം വിവേകത്തോടെ, അശ്രദ്ധ അരുത്; ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍