സോണിയയ്ക്കും രാഹുലിനും ഇ ഡി നോട്ടീസ്

Webdunia
ബുധന്‍, 1 ജൂണ്‍ 2022 (15:28 IST)
നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. രാഹുലിനോട് നാളെയും സോണിയയോട് എട്ടാം തീയതിയും ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
 
അതേസമയം നിലവിൽ വിദേശത്തുള്ളതിനാൽ ഹാജരാകാനുള്ള സമയം ജൂൺ അഞ്ചിന് ശേഷം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്(എ.ജെ.എല്‍)ആണ് നാഷണല്‍ ഹെറാള്‍ഡിന്റെ പബ്ളിഷര്‍മാര്‍. എജെഎല്ലിനെ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതിൽ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്‌. കേസിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ,പവൻ ബൻസാൽ തുടങ്ങിവരെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article