അധ്യക്ഷസ്ഥാനം രാഹു‌ൽഗാന്ധി ഏറ്റെടുക്കണം: മോദിയെ ചെറുക്കാൻ രാഹുലിനെ കഴിയുവെന്ന് അശോക് ഗെലോട്ട്

ഞായര്‍, 13 മാര്‍ച്ച് 2022 (17:51 IST)
നിയമസഭ തിരെഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ കലാപം ഉടലെടുക്കുന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗഹ്‌ലോത്ത്.
 
സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും നേതൃത്വത്തെ സംബന്ധിച്ച് ചോദ്യ‌ങ്ങൾ ഉയരേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ എതിർക്കാൻ രാഹുലിന് മാത്രമെ സാധിക്കുകയുള്ളുവെന്നും അശോക് ഗെലോട്ട് പറഞ്ഞു. പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെടുന്നതിനിടെയാണ് ഗെലോട്ടിന്റെ പ്രതികരണം.
 
പാര്‍ട്ടിയിലെ ആന്തരിക സംഘര്‍ഷമാണ് പഞ്ചാബില്‍ വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണമായതെന്നാണ് ഗെലോട്ട് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍