പരിഭ്രാന്തരായി ജനം പുറത്തേക്ക് ഓടി, ഭീതിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; വീഡിയോ വൈറല്‍

ബുധന്‍, 22 മാര്‍ച്ച് 2023 (09:56 IST)
ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച രാത്രി 10.17 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹിക്ക് പുറമെ ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരു മിനിറ്റ് നേരം ഭൂചലനം അനുഭവപ്പെട്ടതായാണ് പരിസരവാസികള്‍ പറയുന്നത്. 

#WATCH | Punjab: People rush out of their houses to open space as several parts of north India experiences strong tremors of earthquake.

Visuals from Bathinda. pic.twitter.com/js44tjqnGc

— ANI (@ANI) March 21, 2023
അഫ്ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവകേന്ദ്രം. ഭൂചലനം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായോ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപ്പോര്‍ട്ടുകളില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. 

Earthquake tremors felt in Delhi. #earthquake pic.twitter.com/0V8QK22tMr

— Anamika gaur (@ByAnamika) March 21, 2023

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍