രാമായണ തീർഥാടന കേന്ദ്രങ്ങളിലൂടെ യാാത്ര, ഭാരത് ഗൗരവ് ട്രെയിൻ ഏപ്രിൽ 7 മുതൽ

ചൊവ്വ, 21 മാര്‍ച്ച് 2023 (17:16 IST)
ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള ഭാരത് ഗൗരവ് പദ്ധതിയിലെ ഏറ്റവും പുതിയ ട്രെയിനായ രാമായണ യാത്ര ഏപ്രിൽ ഏഴിന് ആരംഭിക്കും. രാമായണവുമായി ബന്ധപ്പെട്ട പ്രധാന തീർഥാടനകേന്ദ്രങ്ങളായ അയോധ്യ, പ്രയാഗ് രാജ്,വാരണസി തുടങ്ങിയ സ്ഥലങ്ങളിലൂടെയാകും ട്രെയിൻ സഞ്ചരിക്കുക.
 
രാമായണയാത്രയിലെ സഞ്ചാരികൾക്ക് അയോധ്യയിലെ രാമക്ഷേത്രം, സരയൂ നദി,ചിത്രകൂട്,ഹംപി,നാസിക്,രാമേശ്വരം,നാഗ്പൂർ,നന്ദിഗ്രാം എന്നീ പ്രധാനപ്പെട്ട രാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും സന്ദർശിക്കാൻ കഴിയും.ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തെയും ചരിത്രത്തെയും ലോകത്തിന് മുൻപിലെത്തിക്കാനായി തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്. 18 ദിവസം നീണ്ടും നിൽക്കുന്നതാണ് പാക്കേജ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍