മിസോറാമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി

ശ്രീനു എസ്
ശനി, 4 ജൂലൈ 2020 (08:52 IST)
മിസോറാമില്‍ ഭൂചലനം. ചഫായി മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചനലം ഉണ്ടായത്. ഒരുമാസമായി ഹിമാലയ പ്രദേശങ്ങളില്‍ നടക്കുന്ന ഭൂചനങ്ങളുടെ തുടര്‍ച്ചയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഇന്നലെ വൈകുന്നേരമാണ് ഭൂചനലം ഉണ്ടായത്. ജമ്മുകശ്മീരിലെ കത്രാ മേഖലയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായതിനുപിന്നാലെ ലഡാക്കില്‍ 4.5 തീവ്രതയുള്ള ചലനം രേഖപ്പെടുത്തി.
 
നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്മോളജി വിഭാഗമാണ് ഭൂചലന വിവരം പുറത്തുവിട്ടത്. മിസോറാമിന് പിന്നാലെ ഡല്‍ഹിയിലും ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article