ഇന്ത്യയിലെ നാലു ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് ഫലം അംഗീരിക്കില്ല: ദുബായ്

ശ്രീനു എസ്
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (10:44 IST)
ഇന്ത്യയിലെ നാലു ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് ഫലം അംഗീരിക്കില്ലെന്ന് ദുബായ്. എയര്‍ഇന്ത്യ അധികൃതരെയാണ് ഇക്കാര്യം ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചത്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ദല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നീ ലാബുകളിലെ പരിശോധനാ ഫലത്തിനാണ് അംഗീകരമില്ലാത്തത്.
 
നേരത്തേ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് ദുബായ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് വ്യോമയാനമന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം മാറിയത്. അതോടൊപ്പം എയര്‍ ഇന്ത്യയ്ക്ക് ദുബായി ഇത്തരമൊരു അറിയിപ്പും നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article