മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാൽ ഇനി ഏഴുവർഷം തടവ്: പുതിയ നീക്കവുമായി സര്‍ക്കാര്‍

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (09:23 IST)
മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇന്ന് ഏറി വരികയാണ്. ഇത്തരം അപകടങ്ങള്‍ തടയാല്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. മദ്യപിച്ചു വാഹനമോടിച്ച് ആളുകളുടെ മരണത്തിനിടയാക്കുന്നവർക്ക് ഏഴു വർഷം വരെ തടവുനൽകാന്‍ തയ്യാറായിരിക്കുകയാണ് സര്‍ക്കാര്‍.  അതേസമയം റജിസ്ട്രേഷൻ സമയത്ത് തേർഡ് പാർട്ടി ഇൻഷുറൻസ് വേണമെന്നതും നിർബന്ധമാക്കുന്നുണ്ട്. 
 
നിലവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് രണ്ടുവർഷം തടവും പിഴയുമാണ് ശിക്ഷ.  നേരത്തെ ഈ വിഷയം പരിഗണിച്ച്  സ്റ്റാൻഡിങ് കമ്മിറ്റി മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വർഷം കഠിന തടവുനൽകണമെന്ന് ശുപാർശ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article