യുവതികള്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചത് സാനിറ്ററി നാപ്കിന്‍സിന്റെ ഉള്ളില്‍; യുവാക്കള്‍ ട്രൗസറുകള്‍ക്കിടയില്‍

Webdunia
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (08:18 IST)
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം പിടിയിലായ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാക്കളുടെ ട്രൗസറിന്റെ തുന്നലുകള്‍ക്കിടയില്‍ വിദഗ്ധമായാണ് പല ലഹരി വസ്തുക്കളും ഒളിപ്പിച്ചുവച്ചിരുന്നത്. യുവതികള്‍ ആകട്ടെ തങ്ങളുടെ സാനിറ്ററി നാപ്കിന്‍സിന്റെ ഇടയില്‍ കൊക്കെയ്ന്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചുവച്ചിരുന്നു. 
 
യാത്രക്കാരുടെ വേഷത്തിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article