Ambulance Service Tariff in Kerala: സംസ്ഥാനത്തെ ആംബുലന്‍സ് നിരക്ക് ഏകീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സ് സര്‍വീസ് നിരക്ക് ഏകീകരിക്കുന്നത്. ഐസിയു സൗകര്യമുള്ള ആംബുലന്‍സിലും എസിയുള്ള ട്രാവലര്‍ ആംബുലന്‍സിലും ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് 20 ശതമാനം ഇളവ് അനുവദിക്കും. എല്ലാവിഭാഗം ആംബുലന്‍സുകളിലും അര്‍ബുദരോഗികള്‍ക്കും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും കിലോമീറ്ററിന് രണ്ടുരൂപ വീതം ഇളവ് ലഭിക്കും. അപകടങ്ങളില്‍പ്പെടുന്നവരെ തൊട്ടടുത്ത ആശുപത്രിയില്‍ സൗജന്യമായി എത്തിക്കും.
ഐസിയു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി ലെവല്‍ ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയാണ്. ആദ്യത്തെ ഒരു മണിക്കൂറിനു ശേഷമുള്ള ഓരോ മണിക്കൂറിനും വെയ്റ്റിങ് ചാര്‍ജ് 350 രൂപ വെച്ചായിരിക്കും. പത്ത് കിലോമീറ്ററിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും അധിക ചാര്‍ജ് 50 രൂപ.
AC, ഓക്‌സിജന്‍ സൗകര്യം എന്നിവയുള്ള സി ലെവല്‍ ആംബുലന്‍സിന് കുറഞ്ഞ നിരത്ത് 1500 രൂപയാണ് (പത്ത് കിലോമീറ്റര്‍). ആദ്യത്തെ ഒരു മണിക്കൂറിനു ശേഷമുള്ള ഓരോ മണിക്കൂറിനും വെയ്റ്റിങ് ചാര്‍ജ് 200 രൂപ. പത്ത് കിലോമീറ്ററിനു ശേഷമുള്ള ഓരോ കിലോ മീറ്ററിനും അധിക ചാര്‍ജ് 40 രൂപ.