പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊക്കെയ്‌ൻ, മരിജുവാന തുടങ്ങിയ നിരോധിത വസ്‌തുക്കളും പോലീസ് കണ്ടെടുത്തു. ബെംഗളൂരുവിൽ കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു നിശാപാർട്ടി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിദേശത്ത് നിന്ന് മോഡലുകളെ എത്തിച്ചായിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.