തെലുങ്കാനയില്‍ 75 കര്‍ഷകര്‍ ജീവനൊടുക്കി - കാരണം ഭയപ്പെടുത്തുന്നതാണ്

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (20:48 IST)
കൊടുംവരൾച്ചയെത്തുടര്‍ന്ന് തെലുങ്കാനയിൽ അഞ്ചാഴ്‌ചക്കിടെ 75 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തു. വരള്‍ച്ചയില്‍ കൃഷി നശിച്ചതോടെയാണ് ഇത്രയും ആളുകള്‍ ജീവനൊടുക്കിയത്.

തുടർച്ചയായ മൂന്നാം വർഷവും അനുഭവപ്പെട്ട കൊടുംവരൾച്ച മൂലം ചോളം, പരുത്തി കർഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്‌ടമാണുണ്ടായത്. പലരും കൃഷി ഉപേക്ഷിക്കുകയും ചെയ്‌തു.

ബാങ്കുകളില്‍ നിന്നും പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വലിയ പലിശയ്‌ക്ക് പണം കടമെടുത്ത് കൃഷി ചെയ്‌തവരാണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടയ്ക്കാൻ മാഗമില്ലാതിരുന്നതോടെ കർഷകർ ജീവനൊടുക്കാൻ നിർബന്ധിതരാകുകയായിരുന്നു.
Next Article