ഡ്രൈവിങ് ശ്രദ്ധിച്ചോളൂ അല്ലേൽ പിഴ വീഴും

വ്യാഴം, 13 ജൂണ്‍ 2019 (15:54 IST)
വണ്ടി ഓടിക്കുന്നതിനിടയിൽ ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടോ? എന്നാൽ പിഴ അടക്കാൻ തയാറായി കൊള്ളു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 1000 രൂപയാണ് പിഴ. ഫോണിൽ സംസാരിച്ചാൽ മാത്രമല്ല പ്രശ്നം ഹെൽമെറ്റ് ധരിക്കാതിരുന്നാലും സീറ്റ് ബെൽറ്റ് ഇട്ടിലെങ്കിലും അമിത വേഗത്തിൽ കാർ ഓടിച്ചാലും കീശ കാലിയാകും. 
 
വാഹനം ഓടിക്കുമ്പോൾ കരുതെണ്ട രേഖകൾ:
 
ഇൻഷുറൻസ്, റജിസ്‌ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകളോ പകർപ്പോ വണ്ടിയിൽ ഉണ്ടാകണം. പരിശോധിക്കുമ്പോൾ പകർപ് മാത്രമാണ് കയ്യിലുള്ളതെങ്കിൽ  15 ദിവസത്തിനകം വണ്ടിയുടെ ഉടമ ഒറിജിനൽ രേഖകൾ ഹാജരാക്കണം. രേഖകൾ കയ്യിൽ ഇല്ലെങ്കിൽ 100 രൂപയാണ് പിഴ.  എന്നാൽ പരിശോധന സമയത്ത് അധികൃതരെ അവഗണിക്കുകയോ വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ 500 രൂപ പിഴയോ ഒരു മാസം തടവോ ലഭിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍