ഡ്രൈവ് ചെയ്യുമ്പോൾ ഇനി ടെൻഷൻ വേണ്ട, ആൻഡ്രോയിഡ് ഓട്ടോയുമായി ഗൂഗിൾ !

വ്യാഴം, 27 ഡിസം‌ബര്‍ 2018 (16:52 IST)
ഡ്രൈവ് ചെയ്യുമ്പോഴുള്ള സ്മാർട്ട്ഫോണിന്റെ ഉപയോഗം വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് തടയുന്നതിനായി  പ്രത്യേക ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഡ്രൈവ് ചെയ്യവെ ഹാൻഡ് ഫ്രീയായി സ്മാർട്ട്ഫോണുകളെ നിയന്ത്രിക്കാൻ കഴിയുന്ന ആപ്പാണ് ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓട്ടോ.
 
ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് നിലവിൽ ഈ ആപ്പ് ലഭ്യമാകുക. ആൻഡ്രീയിഡ് ഓട്ടോ ആപ്പ് ഉപയോഗിച്ച് ശബ്ദം കൊണ്ട് തന്നെ നമുക്ക് ഫോണിനെ നിയന്ത്രിക്കാനാകും. ഡ്രൈവ് ചെയ്യുന്നതിനിടയിൽ കോൾ ചെയ്യണമെങ്കിൽ കോണ്ടാക്ട് ലിസ്റ്റിലെ പേരോ അല്ലെങ്കിൽ നമ്പറോ പറഞ്ഞാൽ മതി. ആപ്പ് തനിയെ കോൾ കണക്ട് ചെയ്യും.
 
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോണിൽ പാട്ടുകൾ പ്ലേ ചെയ്യണമെങ്കിലും വോയിസ് കമാൻഡ് നൽകാം. ഗൂഗിൾ മ്യൂസിക്കിൽ നിന്നും ഇതുവഴി പാട്ടുകൾ പ്ലേ ചെയ്യാനാകും. യാത്ര ചെയ്യുന്ന വഴികളെ കുറിച്ച് വിവരങ്ങൾ, ട്രാഫിക് അപ്‌ഡേറ്റ്സ്, അടുത്തുള്ള റെസ്റ്റോറന്റുകൾ, പെട്രോൽ പമ്പുകൾ എന്നിവയും കണ്ടെത്താൻ വോയിസ് കമാൻഡിലൂടെ ആവശ്യപ്പെടാം. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ആൻഡ്രോയിഡ് ഓട്ടോ ആവശ്യമായ വിവരങ്ങൾ നൽകും. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍