മിസൈല്‍ സാങ്കേതിക വിദ്യയില്‍ തങ്ങളുടെ കരുത്ത് ഒരിക്കല്‍ കൂടി തെളിയിക്കാന്‍ ഇന്ത്യ തന്ത്രപ്രധാന മിസൈല്‍ പരിക്ഷണത്തിന് തയ്യാറെടുക്കുന്നു. റഡാര്‍ കണ്ണുകളെ കബളിപ്പിക്കാന്‍ കഴിയുന്ന നിര്‍ഭയ് മിസൈല്‍ പരീക്ഷിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
ഒക്ടോബര്‍ 17ന് ഒഡീസയിലെ ബാലസോര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് പരീക്ഷണ വിക്ഷേപണം നടത്താനാണ് പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ തീരുമാനിച്ചിരിക്കുന്നത്. 1000 കിലോമീറ്റര്‍ ദൂരപരിധിയാണ് ഡിആര്‍ഡിഒ മിസൈലിന് പ്രതിക്ഷിക്കുന്നത്.
ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന ഈ ക്രൂസ് മിസൈലിനെ കര, വ്യോമ, നാവിക പതിപ്പുകള്‍ക്കായി വിക്ഷേപിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നേരത്തേ നടത്തിയിരുന്ന മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഭാഗികമായി മാത്രമാണ് വിജയിച്ചിരുന്നത്. അതിനാല്‍ ഇത്തവണത്തേ വിക്ഷേപണം ഡിആര്‍ഡിഒയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.